കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഫാ. ടോം ഉഴുന്നാലിലുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഫാ. ടോം ഉഴുന്നാലിലുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

കാക്കനാട്: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഫാ. ടോം ഉഴുന്നാലിലും തമ്മില്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. മോചനശേഷം ആദ്യമായിട്ടാണ് ഫാ. ടോം മാതൃഭാഷയില്‍ വിശേഷങ്ങള്‍ പങ്കുവച്ചത്. ഭാരതത്തോടും കേരളത്തോടും മലയാളികളോടും കോണ്‍ഫ്രന്‍സിംങില്‍ ഫാ. ടോം നന്ദി അറിയിച്ചു.

കേരളത്തില്‍ എന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവരോടെല്ലാം എനിക്ക് കടപ്പാടുണ്ട്. നേരില്‍ കാണുമ്പോള്‍ എല്ലാവരോടും നന്ദി അറിയിക്കും. ചോദിക്കുന്നതെന്തും നല്‍കുന്നവനാണ് സ്വര്‍്ഗ്ഗസ്ഥനായ ദൈവമെന്ന് എനിക്കും നമുക്കെല്ലാവര്‍ക്കും ബോധ്യപ്പെട്ട നാളുകളാണിത്. കേടുപാടുകളൊന്നും കൂടാതെ ദൈവം 18 മാസം എന്നെ കാത്തുസൂക്ഷിച്ചു. ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് ഞാന്‍ ഇതിനെ കാണുന്നത്. ഈ സാക്ഷ്യം കൂടുതല്‍ ശക്തമാക്കാന്‍ എനിക്ക് പ്രചോദനം നല്കും. ഇനിയുള്ള എന്റെ പ്രേഷിതദൗത്യം എന്താണെന്ന് എനിക്കറിയില്ല. നിങ്ങളെല്ലാവരും ഇനിയും എനിക്കായി പ്രാര്‍ത്ഥിക്കണം, നിങ്ങള്‍ക്കായി ഞാനും പ്രാര്‍ത്ഥിക്കുന്നു.

അച്ചന്റെ വരവിനായി കേരളസമൂഹം മുഴുവന്‍ പ്രത്യാശയോടെ കാത്തിരിക്കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു. ഇരുവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയോടെയാണ് 10 മിനിറ്റ് നീണ്ട വീഡിയോ കോണ്‍ഫ്രന്‍സിംങ് അവസാനിച്ചത്.

You must be logged in to post a comment Login