വിയറ്റ്‌നാമില്‍ കത്തോലിക്കാ ആക്ടിവിസറ്റിനെ വീണ്ടും ജയിലില്‍ അടച്ചു

വിയറ്റ്‌നാമില്‍ കത്തോലിക്കാ ആക്ടിവിസറ്റിനെ വീണ്ടും ജയിലില്‍ അടച്ചു

ഹാനോയ്: കത്തോലിക്കാ ആക്ടിവിസ്റ്റിനെ വിയറ്റ്‌നാമില്‍ ജയിലില്‍ അടച്ചു. മുന്‍ ജയില്‍ തടവുകാരനായിരുന്ന നഗ്യന്‍ വാന്‍ ഓയിയെയാണ് അഞ്ചുവര്‍ഷത്തേക്ക് സെന്‍ട്രല്‍ വിയറ്റ്‌നാം കോടതി ജയിലില്‍ അടച്ചിരിക്കുന്നത്.

പ്രൊബേഷന്‍ കാലാവധി ദുരുപയോഗിച്ചു, സെക്യൂരിറ്റി അധികാരികളെ പ്രതിരോധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 2013 മുതല്‍ 2015 വരെ 36 കാരനായ ഓയി ജയിലിലായിരുന്നു.

ജനങ്ങളുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കര്‍ഷരുടെ മേല്‍ ഗവണ്‍മെന്റ് അന്യായമായി ചുമത്തിയ ടാക്‌സിനും ഫീസിനുമെതിരെ സംസാരിക്കുകയും കര്‍ഷകരെ സഹായിക്കുകയും ചെയ്തതിന്റെ പ്രതികരണമായിട്ടായിരുന്നു തന്നെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടത് എന്ന് മോചിതനായതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login