യുദ്ധകാലത്ത് തകര്‍ക്കപ്പെട്ട ദേവാലയം അരദശാബ്ദത്തിന് ശേഷം വിയറ്റ്‌നാമില്‍ പുതുക്കിപ്പണിയുന്നു

യുദ്ധകാലത്ത് തകര്‍ക്കപ്പെട്ട ദേവാലയം അരദശാബ്ദത്തിന് ശേഷം വിയറ്റ്‌നാമില്‍ പുതുക്കിപ്പണിയുന്നു

ഹാനോയി: 1967 ല്‍ യുഎസ് യുദ്ധകാലത്ത് തകര്‍ക്കപ്പെട്ട, ഡൊമിനിക്കന്‍ രക്തസാക്ഷികളുടെ ദേവാലയത്തിന്റെ പുന:നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു . നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമെന്ന നിലയില്‍ ഹായ് ബിഷപ് ജോസഫ് വുവാന്‍ തിയെന്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു. പതിനേഴ് വൈദികര്‍ സഹകാര്‍മ്മികരായി.

ഗവണ്‍മെന്റ് പ്രതിനിധികളും ബുദ്ധമതക്കാരുമായി ഏഴായിരത്തോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്നും ഇത് ചരിത്ര നിമിഷമാണെന്നും ബിഷപ് തെയ്ന്‍ വിശുദ്ധ ബലി മധ്യേ പറഞ്ഞു.

 

You must be logged in to post a comment Login