ഈ കമ്മ്യൂണിസ്റ്റ് രാജ്യത്ത് സുവിശേഷപ്രഘോഷണം കേള്‍ക്കാനെത്തിയത് പതിനായിരങ്ങള്‍

ഈ കമ്മ്യൂണിസ്റ്റ് രാജ്യത്ത് സുവിശേഷപ്രഘോഷണം കേള്‍ക്കാനെത്തിയത് പതിനായിരങ്ങള്‍

ഹാനോയ്: കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലെ ഹാനോയി സറ്റേഡിയം അപൂര്‍വ്വമായ ഒരു കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചു. യുഎസ് ഇവാഞ്ചലിസ്റ്റ് ഫ്രാങ്കഌന്‍ ഗ്രഹാം നടത്തിയ സുവിശേഷപ്രഘോഷണം കേള്‍ക്കാന്‍ ഇവിടെ തടിച്ചുകൂടിയത് പതിനായിരങ്ങളായിരുന്നു. ഡിസംബര്‍ ഒമ്പതിനായിരുന്നു ഫ്രാങ്കഌന്‍ ഗ്രഹാമിന്റെ പ്രോഗ്രാം ഇവിടെ നടന്നത്.

പ്രാര്‍ത്ഥനാമീറ്റിംങ് നടത്താന്‍ ഗവണ്‍മെന്റ് അനുവാദം നല്കിയിരുന്നു. എങ്കിലും എന്താണ് പ്രസംഗിക്കുന്നതെന്തോ എന്ത് പ്രസംഗിക്കരുതെന്നോ ഗവണ്‍മെന്റ് ഭാഗത്തുനിന്ന് നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ദൈവത്തെക്കുറിച്ചാണ് പ്രസംഗിക്കാന്‍ പോകുന്നത്.നമ്മളിവിടെ പൊളിറ്റിക്‌സ് സംസാരിക്കുന്നില്ല എന്ന് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വിയറ്റ്‌നാമില്‍ മതസ്വാതന്ത്ര്യം ക്രമേണ വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായിട്ടാണ് ഈ പ്രാര്‍ത്ഥനാസമ്മേളനത്തെ ഫ്രാങ്കഌന്‍ വിലയിരുത്തുന്നത്. ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ സിഇഒയും പ്രസിഡന്റുമാണ് ഫ്രാങ്കഌന്‍ ഗ്രഹാം.

നൂറുകണക്കിന് വിയറ്റ്‌നാംകാര്‍ മതവിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നുണ്ട് എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌സ് അഭിപ്രായപ്പെടുന്നു.

You must be logged in to post a comment Login