വിയറ്റ്‌നാമില്‍ സുവിശേഷപ്രഘോഷകനും ക്രിസ്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകനും ജയില്‍ശിക്ഷ

വിയറ്റ്‌നാമില്‍ സുവിശേഷപ്രഘോഷകനും ക്രിസ്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകനും ജയില്‍ശിക്ഷ

വിയറ്റ്‌നാം: രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ വിയറ്റ്‌നാമില്‍ സുവിശേഷപ്രഘോഷകനും  ക്രിസ്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകനും ജയില്‍ ശിക്ഷ. മറ്റ് ആറ് പേര്‍ക്ക് കൂടി ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഏഴു മുതല്‍ 15 വരെ വര്‍ഷമാണ് ശിക്ഷ.

ഇതില്‍ ഏറ്റവും കൂടുതല്‍ കാലാവധി മനുഷ്യാവകാശപ്രവര്‍ത്തകനാണ്. 15 വര്‍ഷത്തെ ജയില്‍വാസത്തിന് പുറമെ അഞ്ച് വര്‍ഷം വീട്ടുതടങ്കലും അദ്ദേഹത്തിനുണ്ട്. മതന്യൂനപക്ഷമായ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അറിവും നിയമോപദേശവും നല്കി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം.

പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിട്ടുള്ള രാജ്യം കൂടിയാണ് വിയറ്റ്‌നാം.വിയറ്റ്്‌നാമില്‍ 94 മില്യന്‍ ആളുകളും ബുദ്ധമതവിശ്വാസികളാണ്. 6 മില്യന്‍ കത്തോലിക്കരുമുണ്ട്.

 

You must be logged in to post a comment Login