രണ്ടു കുട്ടികളുടെ മാതാവായ ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് വിയറ്റ്‌നാമില്‍ 9 വര്‍ഷത്തെ ജയില്‍ ശിക്ഷ

രണ്ടു കുട്ടികളുടെ മാതാവായ ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് വിയറ്റ്‌നാമില്‍ 9 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഹാനോര്‍: വിയറ്റ്‌നാമിലെ പ്രശസ്തയായ മനുഷ്യാവകാശപ്രവര്‍ത്തകയും ക്രിസ്ത്യാനിയും രണ്ടു കുട്ടികളുടെ മാതാവുമായ മരിയ ട്രാന്‍ നാഗയ്ക്ക് ഒമ്പതു വര്‍ഷത്തെ ജയില്‍വാസവും അഞ്ചുവര്‍ഷത്തെ വീട്ടുതടങ്കലും. രാജ്യത്തിനെതിരെ പ്രചാരണം നടത്തി എന്നതിന്റെ പേരിലാണ് ശിക്ഷ സുപ്രീം കോടതിയാണ് വിധി ഉറപ്പിച്ചിരിക്കുന്നത്.

പൗരന്മാരുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതിനെതിരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അഴിമതിക്കെതിരെയും സോഷ്യല്‍ മീഡിയായിലൂടെ മരിയ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് 2017 ജനുവരി 25 നാണ് മരിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നും അഞ്ചും വയസുള്ള കുട്ടികളാണ് മരിയയ്ക്കുള്ളത്.

കോടതി വിധി പുറത്തുവന്നപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ വെളിയില്‍ തടിച്ചുകൂടുകയും വിധിക്കെതിരെ പ്രതികരിക്കുകയും ചെയ്തു. പോലീസ് പലരെയും അടിച്ചൊതുക്കി.

You must be logged in to post a comment Login