ക്രിസ്തുമതം സ്വീകരിച്ച യുവാവിന് വിയറ്റ്‌നാമില്‍ ക്രൂര പീഡനം

ക്രിസ്തുമതം സ്വീകരിച്ച യുവാവിന് വിയറ്റ്‌നാമില്‍ ക്രൂര പീഡനം

വിയറ്റ്‌നാം: ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂര പീഡനം. ഗ്രാമത്തില്‍ നിന്ന് തന്നെ അയാളെ അടിച്ചോടിക്കുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചതിനാണ് മര്‍ദ്ദനമെങ്കില്‍ അടിച്ചോടിച്ചത് ഒരുനാള്‍ അയാള്‍ മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുമെന്ന് കരുതിയാണ്.

ഓപ്പണ്‍ ഡോര്‍സാണ് വാങ് അടു എന്ന 28 വയസുകാരന്റെ ഈ അനുഭവം പ്രസിദ്ധീകരിച്ചത്. ഒരുകാലത്ത് അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെട്ട് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഈ ചെറുപ്പക്കാരന്‍. എന്നാല്‍ 2013 ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ അത്തരം പരിപാടികള്‍ നിര്‍ത്തുകയും മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്നു.

മാത്രവുമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ ക്രിസ്തുവിനെ കര്‍ത്താവും നാഥനുമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login