വിയറ്റ്‌നാമിലെ കത്തോലിക്ക ബ്ലോഗര്‍ക്ക് പത്തുവര്‍ഷം ജയില്‍ശിക്ഷ

വിയറ്റ്‌നാമിലെ കത്തോലിക്ക ബ്ലോഗര്‍ക്ക് പത്തുവര്‍ഷം ജയില്‍ശിക്ഷ

വിയറ്റ്‌നാം: കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിയറ്റ്‌നാമിലെ കത്തോലിക്ക ബ്ലോഗര്‍ക്ക് കോടതി പത്തുവര്‍ഷം തടവ് വിധിച്ചു.  മേരി മഗദ്‌ലിന്‍ നാഗ്യൂന്‍ ഗോഗ് ഹു എന്ന 38കാരിയെയാണ് കോടതി തടവിന് വിധിച്ചത്. മദര്‍ മഷ്‌റൂം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സര്‍ക്കാരിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ തെളിവാണ് ഈ കോടതി വിധിയെന്ന് കത്തോലിക്കാ അഭിഭാഷകന്‍ ഡ ലി കോംങ് ഡിന്‍ പറഞ്ഞു.

വിധി മാറ്റിവയ്ക്കണമെന്ന് മേരി മഗ്ദലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി അപ്പീല്‍ നിഷേധിക്കുകയായിരുന്നു. അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും അഭിപ്രായമുണ്ട്. സ്

റ്റോപ്പ് പോലീസ് കില്ലിംങ് സിവിലിയന്‍സ് എന്ന  ലേഖനം പോസ്റ്റ് ചെയ്തതാണ് മേരി മഗ്ദലിന് പത്തുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കാന്‍ കാരണമായത്.

You must be logged in to post a comment Login