വി​മ​ല​ഗി​രി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണം

വി​മ​ല​ഗി​രി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണം

കോ​ട്ട​യം: ഫാ​ത്തി​മ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ ശ​താ​ബ്‌‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ജ​യ​പു​രം രൂ​പ​ത​യി​ൽ വി​മ​ല​ഗി​രി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണം ന​ട​ത്തും. പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളാ​യ നാ​ളെ വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​യാ​ണ​ത്തി​ന് അ​ഞ്ചു ജി​ല്ല​ക​ളി​ലെ 84 ഇ​ട​വ​ക​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

വി​മ​ല​ഗി​രി തി​രു​നാ​ൾ കൊ​ടി​യേ​റ്റ ദി​ന​മാ​യ ന​വം​ബ​ർ 29-ന് ​തി​രു​സ്വ​രൂ​പം ക​ത്തീ​ഡ്ര​ലി​ൽ തി​രി​കെ​യെ​ത്തും.നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വി​ജ​യ​പു​രം ബി​ഷ​പ് ഡോ.​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി ആ​ദ്യ ഇ​ട​വ​ക​യാ​യ വ​ട​വാ​തൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ്ര​യാ​ണം എ​ത്തും. 84 ഇ​ട​വ​ക​ക​ളി​ലും തി​രു​സ്വ​രൂ​പം ഒ​രു​ദി​വ​സം മു​ഴു​വ​നും വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

 
വി​കാ​രി​ജ​ന​റാ​ൾ മോ​ൺ.​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​റും ഫൊ​റോ​ന വി​കാ​രി​മാ​ർ, മേ​ഖ​ല വൈ​ദി​ക-​സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ, രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ 101 അം​ഗ ക​മ്മി​റ്റി​യാ​ണ് തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

You must be logged in to post a comment Login