വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെ ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍

വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെ ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് കൂടുതല്‍  പഠനങ്ങള്‍

തലശ്ശേരി:  വിളക്കന്നൂര്‍ ദേവാലയത്തില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ തലശ്ശേരി അതിരൂപത. ഇടയലേഖനത്തിലൂടെയാണ് ഇക്കാര്യം ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അറിയിച്ചത്.

നാലുവര്‍ഷങ്ങള്‍ക്ക് മുന്പ് അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്‍റെ ഛായ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വത്തിക്കാന്‍റെ നിര്‍ദ്ദേശപ്രകാരം ഈ തിരുവോസ്തി അതിരൂപതാ കാര്യാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ആ തിരുവോസ്തിക്ക് മാറ്റങ്ങളൊന്നും സംഭവിക്കാത്ത സ്ഥിതിക്ക് ക്രിസ്തുരാജ ദേവാലയത്തിലേക്ക്  കൊണ്ടുവരാനാണ് തീരുമാനം.

പക്ഷേ അതുകൊണ്ട് ഇതിനെ ദിവ്യകാരുണ്യാത്ഭുതമായി സഭ അംഗീകരിച്ചു എന്ന് കരുതരുതെന്നും രൂപതാധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login