വിന്‌സെന്‍ഷ്യന്‍ സഭയുടെ സേവനങ്ങള്‍ മഹത്തരം: ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

വിന്‌സെന്‍ഷ്യന്‍ സഭയുടെ സേവനങ്ങള്‍ മഹത്തരം: ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

കോ​ട്ട​യം: വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ അ​തി​രൂ​പ​ത​യ്ക്കു ന​ല്കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​ടി​ച്ചി​റ പ​രി​ത്രാ​ണ ധ്യാ​ന​കേ​ന്ദ്രം ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ പെ​രു​ന്തോ​ട്ടം. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സ​ഭ​യോ​ടു ചേ​ർ​ന്നു​ള്ള സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ളും പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​ന​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ​യാ​ണു ന​ന്മ​യു​ടെ വ​ഴി​യി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ഷ്യാ​ൾ ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി ജൂ​ബി​ലി സ​ന്ദേ​ശം ന​ല്കി. ഫാ. ​അ​ഗ​സ്റ്റി​ൻ മു​ണ്ട​ക്കാ​ട്ട്, ഫാ. ​ജ​യിം​സ് ക​ല്ലു​ങ്ക​ൽ, ഫാ. ​മൈ​ക്കി​ൾ ക​രി​ക്കു​ന്നേ​ൽ, ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടു​വ​യ​ലി​ൽ, ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം, പ​രി​ത്രാ​ണ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ത​ച്ചേ​ത്തു​കു​ടി, ഫാ. ​സാ​മു​വ​ൽ ക​ണ​ത്തു​കാ​ട്, ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, ബേ​ബി ക​ള​ത്തി​ൽ, റോ​സ​മ്മ ജോ​സ​ഫ് വ​ലി​യ​കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മാ​ർ മാ​ത്യു വാ​ണി​യ​ക്കി​ഴ​ക്കേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ​ബ​ലി​യി​ൽ വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭാ സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ക്കു​ന്നേ​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പ​ള്ളി തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സം​ഗ​മ​വും ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നോ​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

27 മു​ത​ൽ 31 വ​രെ​യാ​ണു പ​രി​ത്രാ​ണ​യി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ. 31നു ​പെ​നു​വേ​ൽ മീ​റ്റും ന​ട​ക്കും.

You must be logged in to post a comment Login