വിശാഖപ്പട്ടണത്തിന്റെ പ്രഥമ മെത്രാന്‍ ദിവംഗതനായി, സംസ്‌കാരം നാളെ

വിശാഖപ്പട്ടണത്തിന്റെ പ്രഥമ മെത്രാന്‍ ദിവംഗതനായി, സംസ്‌കാരം നാളെ

ബാംഗളൂര്: വിശാഖപ്പട്ടണത്തിന്റെ പ്രഥമ മെത്രാന്‍ ആര്‍ച്ച് ബിഷപ് മരിയദാസ് ദിവംഗതനായി. 81 വയസായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. നാളെ വിശാഖപ്പട്ടണം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ രാവിലെ പത്ത് മണിക്ക് സംസ്‌കാരചടങ്ങുകള്‍ നടക്കും.

രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഹോസപിറ്റലില്‍ പ്രവേശിപ്പിച്ചത്. 2012 ജൂലൈ 3 ന് മെത്രാന്‍ പദവിയില്‍ നിന്ന് വിരമിച്ചു. അഞ്ചുവര്‍ഷമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മെത്രാനായി 40 വര്‍ഷം സേവനം ചെയ്തു.

You must be logged in to post a comment Login