വിസിറ്റേഷൻ സന്യാസിനി സമൂഹ ത്തിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്

വിസിറ്റേഷൻ സന്യാസിനി സമൂഹ ത്തിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്

കോട്ടയം: കോട്ടയം അതിരൂപതയിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിസിറ്റേഷൻ സന്യാസിനി സമൂഹ (എസ്‌വിഎം)ത്തിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന് കൈപ്പുഴ സെന്‍റ് ജോർജ് ഫൊറോനപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലി അർപ്പിക്കും.

വൈകുന്നേരം അഞ്ചിന് മാർ മാത്യു മൂലക്കാട്ടിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. നാഗ്പ്പൂർ ആർച്ച്ബിഷപ്പ് മാർ ഏബ്രാഹം വിരുത്തികുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. മിയാവു രൂപത ബിഷപ്പ് മാർ ജോർജ് പള്ളിപ്പറന്പിൽ, എംഎൽഎമാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജസ്റ്റീസ് സിറിയക് ജോസഫ്, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി കുഞ്ഞുമോൻ, പഞ്ചായത്ത് മെംബർ സിന്ധു രാജു, അതിരൂപത പ്രസ്ബിറ്റേറിയൽ സെക്രട്ടറി ഫാ.തോമസ് ആനിമൂട്ടിൽ, ഫാ.കുര്യൻ തട്ടാർകുന്നേൽ ഒഎസ്എച്ച്, റവ.സിസ്റ്റർ സൗമി എസ്ജെസി, ഡെയ്സി കുര്യൻ പാച്ചിക്കര, എസ്‌വിഎം സുപ്പീരിയർ ജനറൽ ഡോ.സിസ്റ്റർ ആനി ജോസ്, ജനറൽ കണ്‍വീനർ സിസ്റ്റർ ഡോ.കരുണ എസ്‌വിഎം. എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.

കിടങ്ങൂർ കൊച്ചുലൂർദ് ആശുപത്രി, നഴ്സിംഗ് കോളജ്, പയ്യാവൂർ മേഴ്സി ഹോസ്പിറ്റൽ എന്നിവ വിസിറ്റേഷൻ സമൂഹം നടത്തിവരുന്നു. കൗണ്‍സിലിംഗ് സെന്‍ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ടെക്നിക്കൽ സ്കൂളുകൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ മേഖലകളിലും സേവനങ്ങൾ ചെയ്യുന്നു. കേരളത്തിനു പുറത്തു ബംഗളുരു, ഖാണ്ഡുവ എന്നിവിടങ്ങളിലും അമേരിക്ക, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും വിസിറ്റേഷൻ സഹോദരിമാർ സേവനമനുഷ്ഠിക്കുന്നുണ്ട്.

You must be logged in to post a comment Login