സമര്‍പ്പിത ചൈതന്യത്തിലൂന്നിയ സഭാശുശ്രൂഷകള്‍ പ്രോത്സാഹിപ്പിക്കണം: മാര്‍ ആലഞ്ചേരി

സമര്‍പ്പിത ചൈതന്യത്തിലൂന്നിയ സഭാശുശ്രൂഷകള്‍  പ്രോത്സാഹിപ്പിക്കണം: മാര്‍ ആലഞ്ചേരി

കൊച്ചി: സമര്‍പ്പിത ചൈതന്യത്തിലൂന്നിയ എല്ലാ സഭാശുശ്രൂഷകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയില്‍ ദൈവവിളി പ്രോത്സാഹനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത സന്യാസിനിമാരുടെ വാര്‍ഷികസമ്മേളനം കാക്കനാട് മൗണ്ട്് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക കാലഘട്ടത്തിന്റെ വ്യതിയാനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചു സമര്‍പ്പിതസമൂഹങ്ങള്‍ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ പ്രത്യേക സിദ്ധിയും ദൗത്യവും വിസ്മരിക്കരുത്. പ്രാര്‍ഥന, സ്‌നേഹം, ലാളിത്യം, പാവങ്ങളോടുള്ള കരുതല്‍ എന്നിവ അടിസ്ഥാന ചൈതന്യമായി നിലനിര്‍ത്തിക്കൊണ്ടാണു സമര്‍പ്പിതസമൂഹങ്ങള്‍ ശുശ്രൂഷകളില്‍ ഏര്‍പ്പെടേണ്ടത്.

വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ദേവമിത്ര നീലംകാവില്‍ ക്ലാസുകള്‍ നയിച്ചു.

You must be logged in to post a comment Login