മകന്റെ ഘാതകനോട് അമ്മ പറയുന്നു, ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു, നീ ക്രിസ്തുവില്‍ വിശ്വസിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

മകന്റെ ഘാതകനോട് അമ്മ പറയുന്നു, ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു, നീ ക്രിസ്തുവില്‍ വിശ്വസിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

സൗത്ത് കരോലിന : കറുത്ത വംശജനായിരുന്ന വാള്‍ട്ടര്‍ സ്‌കോട്ടിന്റെ അമ്മ മകന്റെ ഘാതകനായ വെള്ളക്കാരന്‍ പോലീസ് ഓഫീസറോട് പറയുന്ന വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്.

ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു. നീ യേശുക്രിസ്തുവില്‍ വിശ്വസിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

2015 ല്‍ ആണ് വാള്‍ട്ടര്‍ സ്‌കോട്ടിനെ മൈക്കല്‍ സ്ലാഗര്‍ വെടിവച്ചുകൊന്നത്. മൈക്കലിനെ 20 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സൗത്ത് കരോലിനയിലാണ് ഈ സംഭവം നടന്നത്.

മൈക്കല്‍ സ്ലാഗര്‍ ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു..ഞാന്‍ നിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു… യേശുക്രിസ്തു നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് വേണ്ടി..

വാള്‍ട്ടറിന്റെ അമ്മയുടെ വാക്കുകള്‍ മൈക്കലിനെ കരയിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ അമ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തുവത്രെ.

വംശീയതയുടെയും പോലീസിന്റെ ക്രൂരതയുടെയും ഇരയായി മാറുകയായിരുന്നു വാള്‍ട്ടര്‍.ഇദ്ദേഹത്തെ മൈക്കല്‍ വെടിവച്ചുകൊല്ലുന്നത് ഇരുപത്തിമൂന്നുവയസുള്ള ഫെയ്ദിന്‍ സാന്റാന വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് വൈറലായി. ഇതാണ് കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടികൊടുക്കാന്‍ കാരണമായി മാറിയതും.

വാള്‍ട്ടര്‍ സ്‌കോട്ടിന്റെ കുടുംബാംഗങ്ങളോടും മൈക്കല്‍ മാപ്പ് ചോദിച്ചിരുന്നു.

 

 

You must be logged in to post a comment Login