റഷ്യയില്‍ വാനാക്രൈ ആക്രമണത്തെ നേരിടാന്‍ കമ്പ്യൂട്ടറുകള്‍ വെഞ്ചരിച്ചു

റഷ്യയില്‍ വാനാക്രൈ ആക്രമണത്തെ നേരിടാന്‍ കമ്പ്യൂട്ടറുകള്‍ വെഞ്ചരിച്ചു

മോസ്‌ക്കോ: ലോകം മുഴുവന്‍ വാനാക്രൈ ആക്രമണത്തിന്റെ നിഴലില്‍ പതുങ്ങുമ്പോള്‍ റഷ്യയില്‍ അതിനെ നേരിടാന്‍ കമ്പ്യൂട്ടറുകളെ വെഞ്ചരിച്ചു. ഹന്നാന്‍ വെള്ളം ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ വെഞ്ചരിച്ചാണ് റഷ്യ ഈ സൈബര്‍ ആക്രമണത്തെ നേരിടുന്നത്.

ചൈന, ജപ്പാന്‍, ഇന്ത്യ, യുകെ തുടങ്ങിയ 150 രാജ്യങ്ങളുടെ നേര്‍ക്കാണ് ഈ ആക്രമണം നിലവിലുള്ളത്. ഈ ലിസ്റ്റില്‍ പെടുന്ന രാജ്യമാണ് റഷ്യയും. ഹോസ്പിറ്റലുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ബിസിനസ് ശൃംഖലകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് സൈബര്‍ അറ്റാക്ക്.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രിയാര്‍ക്ക കിറിലാണ് കമ്പ്യൂട്ടറുകളെ ഹന്നാന്‍ വെള്ളം ഉപയോഗിച്ച് ആശീര്‍വദിക്കാന്‍ ആഹ്വാനം ചെയ്തത്. മിനിസ്ട്രി ഓഫ് ഇന്റേണല്‍ അഫയേഴ്‌സിന്റെ കമ്പ്യൂട്ടറുകളെ വെഞ്ചരിക്കുന്ന പാത്രിയാര്‍ക്ക കിറിലിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

റഷ്യന്‍ ഗവണ്‍മെന്‍റുമായി രാഷ്ട്രീയമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സഭയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ.

സൈബര്‍ ആക്രമണത്തെ നേരിടാന്‍ വെഞ്ചരിപ്പിനെ ടെക്കികളും ശുപാര്‍ശ ചെയ്യുന്നുണ്ട്. കമ്പ്യൂട്ടറുകളുടെ പേട്രണ്‍ സെയ്ന്റായി കത്തോലിക്കാസഭ വണങ്ങുന്നത് സെവില്ലിയിലെ വിശുദ്ധ ഇസിദോറിനെയാണ്.

വിശുദ്ധ ഇസിദോറിന്റെ മാധ്യസ്ഥവും നമുക്ക് ഇക്കാര്യത്തില്‍ യാചിക്കാം.

You must be logged in to post a comment Login