കുടിവെള്ളം നിഷേധിക്കരുത് : മാര്‍പാപ്പ

കുടിവെള്ളം നിഷേധിക്കരുത് : മാര്‍പാപ്പ

വത്തിക്കാന്‍: ജലം നമ്മുടെ ഉത്ഭവത്തെക്കുറിച്ച് ധ്യാനിക്കാന്‍ നമ്മെക്ഷണിക്കുന്നുവെന്നും ജലം കാത്തൂസൂക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തവും വെല്ലുവിളിയുമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിവെള്ളം വേറൊരാള്‍ക്ക് നിഷേധിക്കുന്നത് ജീവനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നും പാപ്പ പറഞ്ഞു.സൃഷ്ടിയുടെ പരിപാലനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ശുദ്ധമായ കുടിവെള്ളം സത്താപരവും മൗലികവും സാര്‍വത്രികവുമായ മനുഷ്യാവകാശമാണെന്നും അത് സ്വകാര്യവല്ക്കരിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login