ക്രിസ്ത്യാനികൾ പ്രത്യാശയുടെ പ്രഘോഷകർ; ഫ്രാൻസിസ് പാപ്പ

ക്രിസ്ത്യാനികൾ പ്രത്യാശയുടെ പ്രഘോഷകർ; ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സത്യ ക്രിസ്ത്യാനിക്കൾ ഒരിക്കലും നിരാശയുടെ പടുകുഴിയിൽ വീണുകിടക്കേണ്ടവരല്ല. മറിച്ച് പ്രത്യാശാവാഹകർ ആകേണ്ടവരാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വാക്കിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ പ്രത്യാശ. ദാനധർമ്മം, ചെറുപുഞ്ചിരി എന്നീ ലളിതമായ പ്രവർത്തികളിൽ പോലും പ്രത്യാശ പ്രതിഫലിക്കണം. ബുധനാഴ്ചയിലെ പൊതുദർശന പരിപാടിക്കിടയിലാണ് പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

വാക്കിലൂടെ മാത്രമല്ല, വസ്തുതയിലൂടെയും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ക്രിസ്ത്യാനികൾ ക്രൂശിതനായ ക്രിസ്തുവിനെക്കുറിച്ച് അറിയിക്കുന്നത് പ്രശംസാർഹമാണ്; പാപ്പ പറഞ്ഞു.

പഠിച്ചവ ഓർത്തെടുത്തു പറയാൻ കഴിവുള്ള ശിഷ്യഗണങ്ങളെയല്ല യേശുവിന് വേണ്ടത്. സാക്ഷികളെയാണ് ആവശ്യം; ചെറുപുഞ്ചരിയിലൂടെയും, സ്‌നേഹത്തിലൂടെയും, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന രീതിയിലൂടെയുമാണത്.

ഒരു ക്രിസ്ത്യാനി ഒരിക്കലും അനർത്ഥങ്ങളുടെ പ്രവാചകനല്ല. പാപികളോടുള്ള സ്‌നേഹത്തിൽ അവർക്കു വേണ്ടി മരിച്ച് ഈസ്റ്റർ ദിനത്തിൽ ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് അവന്‍റെ ദൗത്യം. ക്രിസ്ത്യൻ  വിശ്വാസത്തിന്‍റെ അടിസ്ഥാനവും ഇതാണ്. ക്രിസ്തുവിന്‍റെ ഉയിർപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രത്യാശയെ പ്രഘോഷിക്കാൻ നിയുക്തരാക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും. പാപ്പ പറഞ്ഞു.

You must be logged in to post a comment Login