ഐഎസിന് എന്താണ് കുട്ടികളോട് ഇത്ര പക?

ഐഎസിന് എന്താണ് കുട്ടികളോട് ഇത്ര പക?

ഐഎസ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭൂരിപക്ഷവും കുട്ടികളെയും കൂടി ലക്ഷ്യമാക്കിയുള്ളതാണ് എന്ന് അടുത്തയിടെ നടന്ന എല്ലാ സംഭവങ്ങളും വ്യക്തമാക്കുന്നു. കുട്ടികള്‍, കുടുംബം..ഇവയാണ് ഐഎസുകാരുടെ ലക്ഷ്യം.

മാഞ്ചസ്റ്ററില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ കുട്ടികളും ഉള്‍പ്പെട്ടിരുന്നു. കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു അന്ന് നടന്ന സംഗീതപരിപാടി തന്നെ. ആശ്രമത്തിലേക്ക് പോയ ബസ് ആക്രമിച്ച് അതിലുള്ളവരെ കൊന്നൊടുക്കിയപ്പോഴും കുഞ്ഞുകുട്ടികളുണ്ടായിരുന്നു. ബാഗ്ദാദില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തിലും കുട്ടികളായിരുന്നു ഇരകള്‍. സമീപകാലത്ത് നടന്ന, മേല്പ്പറഞ്ഞ മൂന്ന് ആക്രമണങ്ങളുടെയും പിന്നിലെ സാഹചര്യം കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ആരെയാണ് ഐഎസ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. അത് തീര്‍ച്ചയായും കുട്ടികളെ തന്നെയാണ്.

ബോക്കോ ഹാരാമും കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് ചിബോക്കില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് ഇരുന്നൂറോളംക്രൈസ്തവ പെണ്‍കുട്ടികളെയായിരുന്നു. പാശ്ചാത്യ ആശയങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടമായാണ് ഐഎസും ബോക്കോ ഹാരാമും ആക്രമണങ്ങള്‍ പലതും നടത്തുന്നത്. പ്രത്യേകിച്ച് പാശ്ചാത്യആശയങ്ങളാണ് വിദ്യാഭ്യാസത്തിലൂടെ കൈമാറ്റം ചെയ്യുന്നത് എന്ന ഭയം ഇവര്‍ക്കുണ്ട്. കുട്ടികളാണ് വിദ്യാഭ്യാസത്തില്‍ പങ്കാളികളാകുന്നത്. അതുകൊണ്ടാണ് കുട്ടികളെ അവര്‍ വകവരുത്തുന്നത്. പാശ്ചാത്യസ്വാധീനമുള്ള വരും തലമുറയെ തന്നെ ഇല്ലാതാക്കാനാണ് ഇവര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ വര്‍ഷത്തില്‍ മൂന്ന് അവസരങ്ങളില്‍ ഭീകരര്‍ ഒഴിവാക്കാറുമില്ല. ക്രിസ്തുമസ്, ഈസ്റ്റര്‍, റംസാന്‍ എന്നിവയാണവ. ക്രൈസ്തവര്‍ ന്യൂനപക്ഷമായുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി അക്രമം നടക്കുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ 2017 ലെ റിപ്പോര്‍ട്ട് പറയുന്നു.

You must be logged in to post a comment Login