യുവജനങ്ങള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു?

യുവജനങ്ങള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു?

വാഷിംങ്ടണ്‍: ദൈവവിശ്വാസമില്ലായ്മയും മതപരമായ കാര്യങ്ങളിലുള്ള താല്പര്യമില്ലായ്മയുമാണ് യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പിന്നിലുള്ള പ്രധാനകാരണമെന്ന് വാഷിംങ്ടണിലെ കണ്‍സര്‍വേറ്റീവ് ഫാമിലി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്. കൗമാര ആത്മഹത്യകള്‍ അമേരിക്കയിലെ വലിയ യാഥാര്‍ത്ഥ്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നവുമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് നിരീക്ഷിച്ചു. 13 റീസണ്‍സ് വൈ എന്ന പ്രോഗ്രാമിലാണ് ഈ വിഷയം ചര്‍ച്ച ചെയ്തത്. ഇതേ പേരിലുള്ള ഒരു നോവലിനെ ആസ്പദമാക്കിയായിരുന്നു പ്രോഗ്രാം.

2000 നും 2015 നും ഇടയില്‍ അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യയുടെ നിരക്ക് 27 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് കോളമിസ്റ്റും റിസേര്‍ച്ചറുമായ ബ്ലെയ്ന്‍ കോണ്‍സാറ്റി പറയുന്നു. 20 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്. ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെയാണ് ഇവര്‍ ആത്മഹത്യ ചെയ്യുന്നത്. ദേശീയ ശരാശരിയെക്കാള്‍ പതിനാറ് ശതമാനം വര്‍ദ്ധനവാണ് വാഷിംങ്ടണിലെ ആത്മഹത്യാനിരക്ക്.

മതപരമായ ആചാരങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അകന്നാണ് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി അമേരിക്കയിലെ യുവജനങ്ങള്‍ ജീവിക്കുന്നത്. അവര്‍ അവരുടേതായ ആത്മീയത ചിട്ടപ്പെടുത്തുന്നു. ഇതാവട്ടെ പ്രതിസന്ധികളില്‍ അവരെ തുണയ്ക്കുന്നുമില്ല. സ്വഭാവികമായും ആത്മസംഘര്‍ഷങ്ങളുടെ മധ്യത്തില്‍ അവര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഇതാണ് അമേരിക്കയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചെറുപ്പം മുതല്‍ക്കേ ആത്മീയാടിത്തറ മക്കളില്‍ ഉണ്ടാക്കി്‌ക്കൊടുക്കുകയാണ് മാതാപിതാക്കളെന്ന നിലയില്‍ ഓരോരുത്തരുടെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം.

You must be logged in to post a comment Login