സ്ത്രീകളുടെ പാദം കഴുകി ബംഗാളില്‍ നിശ്ശബ്ദ വിപ്ലവം

സ്ത്രീകളുടെ പാദം കഴുകി ബംഗാളില്‍ നിശ്ശബ്ദ വിപ്ലവം

കൊല്‍ക്കൊത്ത: വെസ്റ്റ് ബംഗാളിലെ ബാറുയിപ്പൂര്‍ രൂപതയിലെ പല ഇടവകകളിലും ഇത്തവണ പെസഹാ വ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങള്‍ കഴുകി. കഴി്ഞ്ഞ അഞ്ചുവര്‍ഷങ്ങളായി രൂപതയിലെ ചില ഇടവകകളില്‍ ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടിരുന്നു. ഇത്തവണ അത് കൂടുതല്‍ ഇടവകളിലേക്ക് വ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അഞ്ചു പുരുഷന്മാരുടെയും അഞ്ച് സ്ത്രീകളുടെയും പാദങ്ങളാണ് കഴുകിയിരുന്നത്. ആളുകളുടെ ഇടയില്‍ സമ്മിശ്രമായ പ്രതികരണമാണ് ഇത് ഉളവാക്കിയിരിക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ. ഇരുദയ ജ്യോതി പറയുന്നു. പള്ളിക്കുള്ളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. എന്നിട്ടും എന്തിനാണ് പുരുഷനെ കാലുകള്‍ കഴുകാനായി തിരഞ്ഞെടുക്കുന്നത്? അച്ചന്‍ ചോദിക്കുന്നു.

സ്ത്രീയെയും പുരുഷനെയും ദൈവം തുല്യരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്റെ കണ്ണുകളില്‍ ഇരുവരും തുല്യരാണ്. അച്ചന്‍ പറയുന്നു. ബംഗാളില്‍ സ്ത്രീകളെ മാതൃതുല്യരായിട്ടാണ് പരിഗണിക്കുന്നത.

You must be logged in to post a comment Login