വനിതാ ഡീക്കന്‍; അമേരിക്കയില്‍ സര്‍വ്വേ നടത്തി

വനിതാ ഡീക്കന്‍; അമേരിക്കയില്‍ സര്‍വ്വേ നടത്തി

വാഷിംങ്ടണ്‍: സന്യസ്തര്‍ക്കിടയില്‍ അമേരിക്കയില്‍ നടത്തിയ വനിതാ പൗരോഹിത്യത്തെക്കുറിച്ചുള്ള സര്‍വ്വേയില്‍ അനുകൂലമായ വിധി പ്രസ്താവം.

പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന റിലീജിയസ് സൂപ്പീരിയേഴ്‌സിനിടയില്‍ നടത്തിയസര്‍വ്വേയിലാണ് ഭൂരിപക്ഷവും വനിതാ പൗരോഹിത്യം സഭയില്‍ സാധ്യമാണ് എന്ന് അഭിപ്രായപ്പെട്ടത്. മൂന്നിലൊന്ന് സുപ്പീരിയേഴ്‌സും കൂദാശകളുടെ പരികര്‍മ്മം വനിതകള്‍ക്ക്‌സാധ്യമാണെന്ന് വിശ്്വസിക്കുന്നവരാണ് . അമേരിക്കയിലെ 777 മതസ്ഥാപനങ്ങളിലും അധികാരികള്‍ക്കിടയിലുമാണ് സര്‍വ്വേ നടത്തിയത്. ദ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദ അപ്പോസ്തലേറ്റ് അറ്റ് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയാണ് സര്‍വ്വേ ഫലംപ്രസിദ്ധീകരിച്ചത്.

നിലവില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പൗരോഹിത്യം സാധ്യമാകു എന്നാണ് സഭയുടെ പഠനം. സഭയ്ക്ക് വനിതാ പൗരോഹിത്യം ഏറെ ഗുണം ചെയ്യും എന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുമ്പോള്‍ സന്യാസമൂഹങ്ങള്‍ക്കാണ് അതേറെ ഗുണം ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

You must be logged in to post a comment Login