“സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ദൈവത്തിന് എതിരെയുള്ള പാപം”

“സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ദൈവത്തിന് എതിരെയുള്ള പാപം”

വത്തിക്കാന്‍: സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിനും ദുരുപയോഗം ചെയ്യപ്പെടുന്നതിനും എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശക്തമായ താക്കീത്. പരസ്യങ്ങളിലും ജോലി ലഭിക്കുന്നതിന് വേണ്ടി ലൈംഗികമായും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയായിരുന്നു പാപ്പയുടെ ശബ്ദം ഉയര്‍ന്നത്. ഇവയെല്ലാം ദൈവത്തിനോട് ചെയ്യുന്ന പാപമാണെന്ന് പാപ്പാ പറഞ്ഞു.

സ്ത്രീകളെ രണ്ടാം നിരക്കാരായോ ഉപയോഗശുന്യമായോ കാണുന്ന പ്രവണത സമൂഹത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. ക്രിസ്തു സ്ത്രീകളെ ഒരിക്കലും രണ്ടാം നിരക്കാരായി കണ്ടിരുന്നില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.പുരുഷന് തുല്യമായിട്ടാണ് ക്രിസ്തു സ്ത്രീകളെ കണ്ടിരുന്നത്.

ക്രിസ്തുവിന് മുമ്പുള്ള സ്ത്രീകളും ക്രിസ്തുവിന് ശേഷമുള്ള സ്ത്രീകളും രണ്ടുതരമാണ്. ദൈവത്തിന്റെ പ്രതിരൂപം ആയിട്ടു തന്നെയാണ് ക്രിസ്തു സ്ത്രീകളെ കണ്ടത്. പുരുഷന്‍ ഒന്നാമതും സ്ത്രീ രണ്ടാമതും എന്ന രീതി ക്രിസ്തുവിനുണ്ടായിരുന്നില്ല. അവിടുന്ന രണ്ടുകൂട്ടരെയും ഒരുപോലെയാണ് കണ്ടത്.

സ്ത്രീകളോടു കൂടിയല്ലാത്ത പുരുഷന്‍ ദൈവത്തിന്റെ രൂപം ഇല്ലാത്തവനാണെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login