ആഗോള കത്തോലിക്കാ ജനസംഖ്യ വര്‍ദ്ധിക്കുന്നു

ആഗോള കത്തോലിക്കാ ജനസംഖ്യ വര്‍ദ്ധിക്കുന്നു

വത്തിക്കാന്‍: ലോകമെങ്ങുമുള്ള കത്തോലിക്കാ ജനസംഖ്യയില്‍ സന്തോഷകരവും അഭിമാനകരവുമായ വര്‍ദ്ധനവ്. 2015 ല്‍ 12.5 മില്യന്‍ കത്തോലിക്കരായിരുന്നു ലോകമെങ്ങും ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോഴത് 1.3 ബില്യന്‍ ആയി എന്നാണ് ഏറ്റവും പുതിയ കണക്ക്.

യൂറോപ്പ് ഭൂഖണ്ഡം ഒഴികെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്കാ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ആഫ്രിക്കയില്‍ പുതിയ കത്തോലിക്കരുടെ സംഖ്യ 7.4 മില്യന്‍ ആയി. നോര്‍ത്ത്, സൗത്ത് അമേരിക്കയില്‍ അത് 4.8 മില്യനും ഏഷ്യയില്‍ 1.6 മില്യനുമാണ്. ഓഷ്യാനയില്‍ 123,000. എന്നാല്‍ യൂറോപ്പില്‍ മാത്രം കത്തോലിക്കാജനസംഖ്യയില്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്.

ലോക മിഷന്‍ ദിനം പ്രമാണിച്ച് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login