വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രതയുള്ളവരാകുക, ലോക മാധ്യമദിന സന്ദേശത്തില്‍ പാപ്പ

വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രതയുള്ളവരാകുക, ലോക മാധ്യമദിന സന്ദേശത്തില്‍ പാപ്പ

വത്തിക്കാന്‍: വ്യാജവാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന വിനാശകരമായ ഫലങ്ങളെ ചൂണ്ടിക്കാണിച്ചും അതിനെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും ഉള്ളതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇത്തവണത്തെ ആഗോള സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിന സന്ദേശം.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി വ്യാജവാര്‍ത്തകളും സമാധാനത്തിന് വേണ്ടിയുള്ള പത്രപ്രവര്‍ത്തനവും എന്നതാണ് മാധ്യമദിന വിഷയമായി പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ലോകമാധ്യമദിനം 2018 മെയ് 13 നാണ്. പെന്തക്കോസ്തു തിരുനാളിന് മുമ്പുള്ള ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്.

മുഖ്യദൂതന്മാരുടെ തിരുനാള്‍ ദിനമായ ഇന്നലെയാണ് പാപ്പ അടുത്ത മാധ്യമദിനത്തിന്റെ വിഷയം പ്രഖ്യാപിച്ചത്. മാധ്യമദിനസന്ദേശം പ്രസിദ്ധീകരിക്കുന്നതാവട്ടെ ജനുവരി 24 നും. പത്രപ്രവര്‍ത്തകരുടെ മാധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് ദ സാലസിന്റെ തിരുനാള്‍ ദിനമാണ് അന്ന്.

You must be logged in to post a comment Login