“ഓരോ കുടുംബവും ലോകത്തില്‍ സ്‌നേഹത്തിന്റെ സന്തോഷം പ്രസരിപ്പിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം “

“ഓരോ കുടുംബവും ലോകത്തില്‍ സ്‌നേഹത്തിന്റെ സന്തോഷം പ്രസരിപ്പിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം “

ഡബ്ലിന്‍: ലൈറ്റ് ഹൗസില്‍ നിന്നുള്ള പ്രകാശം ചുറ്റുപാടുകളെ വെളിച്ചമുള്ളതാക്കുന്നതുപോലെ കുടുംബത്തില്‍ നിന്നുള്ള വെളിച്ചം ലോകത്തെ പ്രകാശിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ലോക കുടുംബസമ്മേളനത്തില്‍ കുടുംബങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ഓരോ കുടുംബവും ലോകത്തില്‍ പ്രകാശമുള്ളവരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് കുടുംബങ്ങള്‍ ലൈറ്റു ഹൗസുകളാകുക. ഓരോരുത്തര്‍ക്കും ആ വെളിച്ചം പിന്തുടരാന്‍ കഴിയുന്ന വിധത്തില്‍. വാക്കുകളെക്കാള്‍ കൂടുതല്‍ ചെറിയ ചെറിയ പ്രവൃത്തികള്‍ കൊണ്ട്, കാരുണ്യം കൊണ്ട്, അനുദിന ജീവിതത്തിലെ വ്യാപാരങ്ങള്‍ കൊണ്ട്.. കുടുംബങ്ങള്‍ വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. സുവിശേഷത്തിന് സാക്്ഷ്യം വഹിക്കുമ്പോള്‍ ദൈവത്തിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ മക്കളെ ഏറ്റവും അടുത്തുനിര്‍ത്താന്‍ സഹായിക്കുക. പാപ്പ പറഞ്ഞു.

ഇന്ത്യ, ഇറാക്ക്, ബര്‍ക്കിന, അയര്‍ലണ്ട്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളകുടുംബങ്ങള്‍ പങ്കെടുത്തു. കുടുംബങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

You must be logged in to post a comment Login