അടുത്ത ലോക കുടുംബസമ്മേളനം 2021 ല്‍ റോമില്‍

അടുത്ത ലോക കുടുംബസമ്മേളനം 2021 ല്‍ റോമില്‍

ഡബ്ലിന്‍: അടുത്ത ലോക കുടുംബ സമ്മേളനം 2021 ല്‍ റോമില്‍ നടക്കും. അയര്‍ലണ്ടിലെ ഫീനിക്‌സ് പാര്‍ക്കില്‍ ഒമ്പതാം കുടുംബസമ്മേളനത്തോട് അനുബന്ധിച്ചാണ് അടുത്ത സമ്മേളനവേദി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ കെവിന്‍ ഫാരലാണ് സമ്മേളനവേദി പ്രഖ്യാപിച്ചത്.

അഞ്ചു ദിവസങ്ങളിലായി ഡബ്ലിനില്‍ നടന്ന സംഗമത്തില്‍ അവസാനത്തെ രണ്ടു ദിവസങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. 171 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1994 ല്‍ ആണ് ആദ്യമായി ആഗോള കുടുംബസംഗമം നടന്നത്.

You must be logged in to post a comment Login