“കുടുംബങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇരുട്ടില്‍ തിളങ്ങുന്നത് തിരുക്കുടുംബം”

“കുടുംബങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇരുട്ടില്‍ തിളങ്ങുന്നത് തിരുക്കുടുംബം”

ഡബ്ലിന്‍: കുുടംബമൂല്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉയരുമ്പോഴും കുടുംബവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോഴും ഇരുട്ടില്‍ വെളിച്ചം പോലെ തിളങ്ങുന്നത് തിരുക്കുടുംബത്തിന്റെ മുഖമാണെന്ന് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. ഡബ്ലിനില്‍ ഇന്നലെ ആരംഭിച്ച ലോകകുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്.

ഇന്നത്തെ കാലത്ത് നമുക്ക് നോക്കാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മാതൃകയാണ് നസ്രത്തിലെ തിരുക്കുടുംബത്തിന്റേത്. മേരിയുടെ യെസ് ആണ് നസ്രത്തിലെ കുടുംബത്തിന് തുടക്കം കുറിച്ചത് കത്തോലിക്കര്‍ക്ക് രണ്ടു കുടുംബങ്ങളുണ്ട് എന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ഒന്ന് സ്വന്തം കുടുംബവും സഭയെന്ന ആത്മീയ കുടുംബവും. രണ്ടിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി നാം കഠിനാദ്ധ്വാനം ചെയ്യണം. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

സമീപകാലത്ത് സഭ പല വെല്ലുവിളികളും നേരിടുന്നുണ്ട്. സഭ എന്ന് പറയുന്നത് നമ്മളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചേര്‍ന്ന് നമ്മള്‍ സഭയെ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login