ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്തമാസം

ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്തമാസം

ഡബ്ലിന്‍: ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്ത മാസം ഡബ്ലിനില്‍ നടക്കും. 21 മുതല്‍ 26 വരെ തീയതികളിലാണ് സമ്മേളനം. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ ലെയ്റ്റി, ഫാമിലി, ആന്റ് ലൈഫ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ദ ചര്‍ച്ച് ആസ് എ ഫാമിലി ഓഫ് ഫാമിലീസ് എന്നതാണ് വിഷയം.

ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് പ്രസംഗകരില്‍ ഒരാളായിരിക്കും. 1994 ല്‍ ആണ് ലോക കുടുംബസമ്മേളനത്തിന് ആരംഭം കുറിക്കപ്പെട്ടത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു ഇതിന് ആരംഭം കുറിച്ചത്.

ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഓരോ രാജ്യങ്ങളിലാണ് ലോകകുടുംബസമ്മേളനം നടക്കുന്നത്.

You must be logged in to post a comment Login