ലോകകുടുംബസമ്മേളനത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റില്‍ മാര്‍പാപ്പ ഡബ്ലിനിലേക്ക്

ലോകകുടുംബസമ്മേളനത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റില്‍ മാര്‍പാപ്പ ഡബ്ലിനിലേക്ക്

ഡബ്ലിന്‍: ലോക കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഡബ്ലിനിലേക്ക് യാത്രയാകും. ഓഗസ്റ്റ് 25,26 തീയതികളിലാണ് പാപ്പയുടെ സന്ദര്‍ശനം. തീര്‍ത്ഥാടകരോട് സംസാരിക്കുമ്പോഴാണ് തന്റെ ഈ യാത്രയെക്കുറിച്ച് പാപ്പ വ്യക്തമാക്കിയത്.യാത്രയില്‍ സഹകരിക്കുന്ന എല്ലാ അധികാരികളോടും നന്ദി അറിയിച്ച പാപ്പ സന്ദര്‍ശിക്കുന്ന നഗരങ്ങളെക്കുറിച്ചും വ്യക്തമാക്കിയില്ല. പാപ്പ സൂചിപ്പിച്ചതല്ലാതെ ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഇതുവരെയും നടന്നിട്ടുമില്ല.

ഓഗസ്റ്റ് 21 മുതല്‍ 26 വരെയാണ് ലോകകുടുംബസമ്മേളനം. കുടുംബത്തിന്റെ സുവിശേഷം ലോകത്തിന്റെ സന്തോഷത്തിന് എന്നതാണ് സമ്മേളനവിഷയം. പാപ്പയുടെ അമോരീസ് ലെറ്റീഷ്യയിലെ വിഷയത്തെ ആസ്പദമാക്കിയാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്. 1994 ല്‍ ജോണ്‍ പോള്‍രണ്ടാമന്‍ പാപ്പായാണ് ലോകകുടുംബസമ്മേളനം ആരംഭിച്ചത്. റോമിലായിരുന്നു ആദ്യസമ്മേളനം.

2015 ല്‍ ഫിലാഡല്‍ഫിയായിലാണ് ഇതിന് മുമ്പ് സംഗമം നടന്നത്.

You must be logged in to post a comment Login