ലോക കുടുംബസംഗമം കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷ

ലോക കുടുംബസംഗമം കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷ

വത്തിക്കാന്‍: നടക്കാന്‍ പോകുന്ന ലോക കുടുംബസംഗമം കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍. 2018 ഓഗസ്റ്റ് 21 മുതല്‍ 26 വരെ ഡബ്ലിനിലാണ് ലോകകുടുംബസംഗമം നടക്കുന്നത്. ലോക കുടുംബസംഗമത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തികൂടിയാണ് കര്‍ദിനാള്‍ കെവിന്‍.

ലോകകുടുംബസംഗമം കുടുംബമൂല്യങ്ങളെ തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബമൂല്യങ്ങള്‍ക്ക് പരമ്പരാഗതമായ വളക്കൂറുള്ള മണ്ണാണ് അയര്‍ലണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒത്തൊരുമിച്ചു കൂടുമ്പോള്‍ എങ്ങനെയാണ് മാനുഷികസ്‌നേഹം പ്രോത്സാഹിപ്പിച്ചും, വിവാഹം, കുടുംബം എന്നിവ സമൂഹത്തിന് കൂടുതല്‍ ഉപകാരപ്പെടുന്ന വിധത്തില്‍ മാറുമെന്ന് അന്വേഷിക്കാനും ഈ സംഗമം സഹായിക്കുമെന്ന് കരുതുന്നതായി അയര്‍ലണ്ടുകാരന്‍ കൂടിയായ കര്‍ദിനാള്‍ പറഞ്ഞു.

ദ ഗോസ്പല്‍ ഓഫ് ദ ഫാമിലി ജോയി ഫോര്‍ദ വേള്‍ഡ് എന്നതാണ് ഈ വര്‍ഷത്തെ ലോകകുടുംബസംഗമത്തിന്റെ വിഷയം.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമോരീസ് ലെറ്റീഷ്യയില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ പ്രസ്തുതവിഷയം സ്വീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login