ലോകത്തിന് അടിയന്തിരമായി വേണ്ടത് സുവിശേഷം; മാര്‍പാപ്പ

ലോകത്തിന് അടിയന്തിരമായി വേണ്ടത് സുവിശേഷം; മാര്‍പാപ്പ

വത്തിക്കാന്‍: ലോകത്തിന് ഇന്ന് അടിയന്തിരമായി വേണ്ടത് സുവിശേഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മീയമായി മുറിവേറ്റ ഇന്നത്തെ സമൂഹത്തിന് വേണ്ടത് യേശുക്രിസ്തുവിന്റെ സുവിശേഷമാണ്. അതുകൊണ്ട് സഭ ഇന്ന് സുവിശേഷം പ്രചരിപ്പിക്കണം. ലോക മിഷന്‍ ദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സഭയിലൂടെ ഇന്ന് ക്രിസ്തു നല്ല സമറിയാക്കാരന്റെ ദൗത്യം തുടരുകയാണ്. സഭ പ്രകൃതം കൊണ്ടു തന്നെ മിഷനറിയാണ്. എന്താണ് നമ്മുടെ ദൗത്യത്തിന്റെ അടിസ്ഥാനം? എന്താണ് നമ്മുടെ മിഷന്റെ ഹൃദയം?

ജീവിതത്തിന്റെ വിവിധങ്ങളായ മരുഭൂമി അനുഭവങ്ങളിലൂടെ നിരന്തരമായ തീര്‍ത്ഥാടനം നടത്താന്‍ സഭയുടെ ദൗത്യം നമ്മെ പ്രേരിപ്പിക്കുന്നു. സഭ മറിയത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കുക. ആത്മാവില്‍ ചരിക്കുക. നമ്മുടെ കാലത്ത് ക്രിസ്തുവിന്റെ സദ് വാര്‍ത്ത വീണ്ടും കേള്‍പ്പിക്കുവാന്‍ ബോധവാന്മാരാക്കുന്നതിന് പരിശുദ്ധ മറിയം നമ്മെ സഹായിക്കും. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

ഇന്നലെയാണ് സന്ദേശം പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ 22 നാണ് ലോക മിഷന്‍ ദിനം ആചരിക്കുന്നത്.

You must be logged in to post a comment Login