ലോ​​​ക പു​​​ക​​​യി​​​ല വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​വും ചി​​​ത്ര​​ര​​​ച​​​നാ മ​​​ത്സ​​​ര​​​വും നാ​​​ളെ

ലോ​​​ക പു​​​ക​​​യി​​​ല വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​വും ചി​​​ത്ര​​ര​​​ച​​​നാ മ​​​ത്സ​​​ര​​​വും നാ​​​ളെ

കൊച്ചി: ചാവറ കൾച്ചറൽ സെന്‍ററിൽ ലയണ്‍സ് ക്ലബ് കൊച്ചിൻ സൗത്ത്, മെഡിലാബ് എന്നിവയുടെ സഹകരണത്തോടെ ലോക പുകയില വിരുദ്ധ ദിനാചരണവും ചിത്രരചനാ മത്സരവും നാളെ നടത്തും. ഉച്ച കഴിഞ്ഞ് 2.30 മുതൽ 3.30 വരെ നടക്കുന്ന ചിത്രരചനാമൽസരത്തിൽ കെജി, എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്രയോണ്‍സ്, വാട്ടർ കളർ, സ്കെച്ച് പേന തുടങ്ങിയവ ഉപയോഗിക്കാം. ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിന് എത്തണം. മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളുണ്ടാകും.

3.30ന് പുകയില വിരുദ്ധ ദിനാചരണം മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും. ആലുവ രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഒരത്തേൽ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. മോനമ്മ കോക്കാട്, ലയണ്‍സ് ക്ലബ് കൊച്ചിൻ സൗത്ത് പ്രസിഡന്‍റ് ഡെന്നി തോമസ്, മെഡിലാബ് ഡയറക്ടർ ടി.എ. വർക്കി, അഡ്വ. ഡി.ബി. ബിനു എന്നിവർ പങ്കെടുക്കുമെന്ന് ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു. മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് ഫോൺ: 0484 4070250.

You must be logged in to post a comment Login