വേള്‍ഡ് യൂത്ത് ഡേയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി

വേള്‍ഡ് യൂത്ത് ഡേയുടെ ഔദ്യോഗിക ഗാനം പുറത്തിറക്കി

പനാമസിറ്റി: അടുത്ത ലോക യുവജനദിനത്തിന്റെ ഔദ്യോഗിക തീം സോങ് പനാമ അതിരൂപത പുറത്തിറക്കി. 2019 ജനുവരി 22 മുതല്‍ 27 വരെയാണ് ലോക യുവജനദിനം.

ജൂലൈ മൂന്നിന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ഗാനത്തിന്റെ റീലിസിംങ് നടത്തിയത്. സ്പാനീഷ് ഭാഷയിലാണ് ഗാനം രചിച്ചിരിക്കുന്നത്. ഭൂഖണ്ഡങ്ങളില്‍നിന്നും നഗരങ്ങളില്‍ നിന്നും ഞങ്ങള്‍ തീര്‍ത്ഥാടകരായി ഇവിടെയെത്തിയിരിക്കുന്നു. ക്രര്‍ത്താവിന്റെയും അവിടുത്തെ സന്ദേശങ്ങളുടെയും വാഹകരാകുന്ന മിഷനറിമാരായിത്തീരുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ഞാന്‍ നിന്റെ ദാസന്‍ ഞാന്‍ നിന്റെ മകള്‍..ഞാന്‍ നിന്റെ മകന്‍ എന്നിങ്ങനെ വരികള്‍ തുടര്‍ന്നു പോകുന്നു.

അബ്ദില്‍ ജിംനെസ് ആണ് ഗാനത്തിന്റെ രചനയും ഈണവും.

You must be logged in to post a comment Login