വേള്‍ഡ് യൂത്ത് ഡേ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വേള്‍ഡ് യൂത്ത് ഡേ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വത്തിക്കാന്‍: പനാമയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോക യുവജനദിനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ടാബില്‍ ഒപ്പുവച്ചതോടെയാണ് ഇതിനുള്ള ഔദ്യോഗിക തുടക്കം കുറിച്ചത്. ഞായറാഴ്ചയായിരുന്നു പാപ്പ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

2019 ജനുവരി 22 മുതല്‍ 27 വരെ തീയതികളിലാണ് ലോകയുവജനദിനം. 1985 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജന ദിനം ആരംഭിച്ചത്.

You must be logged in to post a comment Login