അമേരിക്കയില്‍ ലോക യൂത്ത് ഡേ ക്രോസിന്റെയും മരിയന്‍രൂപത്തിന്റെയും പര്യടനം

അമേരിക്കയില്‍ ലോക യൂത്ത് ഡേ ക്രോസിന്റെയും മരിയന്‍രൂപത്തിന്റെയും പര്യടനം

വാഷിംങ്ടണ്‍: ലോകയൂത്ത് ഡേ യുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോകയൂത്ത് ഡേ ക്രോസിന്റെയും മരിയന്‍ രൂപത്തിന്റെയും പര്യടനം അമേരിക്കയില്‍ സംഘടിപ്പിക്കുന്നു. യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപസ് ആണ് സംഘാടകര്‍. 19 ന് ആരംഭിച്ച പര്യടനം ഇന്ന് സമാപിക്കും. ചിക്കാഗോ, മിയാമി, ഹൂസ്റ്റണ്‍, വാഷിംങ്ടണ്‍ ഡിസി, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളിലാണ് പര്യടനം. 1993 ല്‍ ഡെന്‍വറിലാണ് ലോകയൂത്ത് ഡേയ്ക്ക് തുടക്കം കുറിച്ചത്. അടുത്ത ലോകയൂത്ത് ഡേ 2019ല്‍ പനാമയില്‍ വച്ചാണ്. പര്യടനത്തിന് ശേഷം കുരിശ് അവിടേക്ക് പോകും.

 

You must be logged in to post a comment Login