ക്രിസ്തുവിന്റെ തിരുമുറിവുകളോടുള്ള ഭക്തി കൂടുതല്‍ വ്യാപകമാക്കണമെന്ന് മാര്‍പാപ്പ

ക്രിസ്തുവിന്റെ തിരുമുറിവുകളോടുള്ള ഭക്തി കൂടുതല്‍ വ്യാപകമാക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: ക്രിസ്തുവിന്റെ തിരുമുറിവുകളോടുള്ള ഭക്തി വ്യാപകമാക്കണമെന്ന് തന്റെ പൊന്തിഫിക്കേറ്റിന്റെ തുടക്കം മുതല്‍ തന്നെ പറയുന്ന മാര്‍പാപ്പ അടുത്തയിടെയും അതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പ്രസംഗിക്കുകയുണ്ടായി.

ക്രിസ്തുവിന്റെ തിരുമുറിവുകളെ നോക്കുക.. ആ മുറിവുകളിലേക്ക് പ്രവേശിക്കുക. ആ മുറിവുകളാല്‍ സൗഖ്യം പ്രാപിക്കുക.. നിങ്ങള്‍ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ദു:ഖിച്ചിരിക്കുമ്പോള്‍ ആ മുറിവുകളിലേക്ക് നോക്കുക. മാര്‍ച്ച് 20ന് പ്രഭാതദിവ്യബലി അര്‍പ്പിക്കുന്ന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മാര്‍ച്ച് 18 ന് യാമപ്രാര്‍ത്ഥനാ വേളയിലും ഇതേ ഭക്തിയെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

സ്റ്റിഗ്മാറ്റൈന്‍ ഓര്‍ഡറിലെ അംഗങ്ങളുമായി കണ്ടുമുട്ടിയ വേളയില്‍ ഫെബ്രുവരി 10 നും പാപ്പ സംസാരിച്ചത് തിരുമുറിവുകളുടെ ഭക്തി വ്യാപകമാക്കണമെന്നാണ്.

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ട് മുതല്ക്കാണ് സഭയില്‍ ക്രിസ്തുവിന്റെ തിരുമുറിവുകളോടുള്ള ഭക്തി ആരംഭിച്ചത്. എന്നാല്‍ 20 ാം നൂറ്റാണ്ടില്‍ ഫൗസ്റ്റീനയുടെ ദര്‍ശനങ്ങളോട് ബന്ധപ്പെടുത്തി ഈ ഭക്തിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയുണ്ടായി. എന്റെ തിരുമുറിവുകളെ ധ്യാനിക്കുക എന്ന ഈശോയുടെ ആഹ്വാനമനുസരിച്ചായിരുന്നു അത്.

You must be logged in to post a comment Login