യോഗ ക്രിസ്തീയമല്ല: സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍

യോഗ ക്രിസ്തീയമല്ല: സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍

കൊച്ചി:  ഏറെ നാളായി സഭയില്‍ അലയടിച്ചുകൊണ്ടിരുന്ന ആ വിഷയത്തിന് ഒടുവില്‍ ദൈവശാസ്ത്രപരമായ വിശദീകരണം. യോഗ ക്രിസ്തീയമല്ല. സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷനാണ് ഇത് സംബന്ധിച്ച അവസാനവാക്ക് പ്രഖ്യാപിച്ചത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയര്‍മാനായ കമ്മീഷനാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ലായെന്നും ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം, ധാർമികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സാംസ്കാരികാനുരൂപണത്തിന്‍റെ ഭാഗമെന്ന നിലയില്‍  യോഗയെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

You must be logged in to post a comment Login