മെല്‍ക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചര്‍ച്ചിന് പുതിയ തലവന്‍- യൂസഫ് അബ്‌സി

മെല്‍ക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചര്‍ച്ചിന് പുതിയ തലവന്‍- യൂസഫ് അബ്‌സി

ബെയ്‌റൂട്ട്: മെല്‍ക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചര്‍ച്ച് സിനഡ് തങ്ങളുടെ പുതിയ പാത്രിയാര്‍ക്കയായി ആര്‍ച്ച് ബിഷപ് യൂസഫ് അബസിയെ തിരഞ്ഞെടുത്തു. പാത്രിയാര്‍ക്ക ഗ്രിഗോറിയോസ് മൂന്നാമന്‍ ലാഹാമിന്റെ പിന്‍ഗാമിയായിട്ടാണ് യൂസഫ് അബസി തിരഞ്ഞെടുക്കപ്പെട്ടത്.

മെയ് ആറിനായിരുന്നു ഗ്രിഗോറിയോസ് ലാഹാം രാജിവച്ചത്. അദ്ദേഹത്തിന് 83 വയസായിരുന്നു. പുതിയ പാത്രിയാര്‍ക്കയ്ക്ക് 71 വയസുണ്ട്. ഡമാസ്‌ക്കസില്‍ 1946 ല്‍ ആണ് ജനനം.

സിറിയയും ലെബനോനും കേന്ദ്രമാക്കിയാണ് മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭ നിലകൊള്ളുന്നത്. 1.5 മില്യന്‍ അംഗങ്ങളുണ്ട്. ആസ്‌ട്രേലി, തുര്‍ക്കി, കാനഡ, മെക്‌സിക്കോ, യുഎസ്, അര്‍ജന്റീന, ബ്രസീല്‍, വെനിസ്വേല എന്നിവിടങ്ങളിലും സഭാവിശ്വാസികളുണ്ട്. പുരാതനമായ ക്രൈസ്തവപാരമ്പര്യം ഉള്‍ക്കൊള്ളുന്ന സഭയാണ് ഇത്.

ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദനം അറിയിച്ചുകൊണ്ട് പാത്രിയാര്‍ക്ക അബ്‌സിക്ക് സന്ദേശം അയച്ചു.

You must be logged in to post a comment Login