യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ ദൈ​​​വ​​​സ്നേ​​​ഹ​​​ത്തി​​​ല്‍ ആ​​​ഴ​​​പ്പെ​​​ട്ട ജീ​​​വി​​​തം ന​​​യി​​​ക്ക​​​ണം: ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ

യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ ദൈ​​​വ​​​സ്നേ​​​ഹ​​​ത്തി​​​ല്‍ ആ​​​ഴ​​​പ്പെ​​​ട്ട ജീ​​​വി​​​തം ന​​​യി​​​ക്ക​​​ണം: ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ

കൊച്ചി: യുവജനങ്ങള്‍ ദൈവസ്നേഹത്തില്‍ ആഴപ്പെട്ട ജീവിതം നയിക്കണമെന്നു ജൊവായി രൂപത ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ. അങ്കമാലി കറുകുറ്റി അഡ്‌ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്നുവന്ന മിഷന്‍ കോണ്‍ഗ്രസിന്‍റെ സമാപനത്തോടനുബന്ധിച്ച്  കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവസ്നേഹം വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ യുവജനങ്ങളെ സഹായിക്കും. സ്നേഹം സഭയ്ക്കും സമൂഹത്തിനും വേണ്ടി കഠിനമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ സഹായിക്കും. അതു സഭയ്ക്കും സമൂഹത്തിനും പുരോഗതിക്കു കാരണമാകും. ഇന്നു യുവജനങ്ങള്‍ തെറ്റായ മാധ്യമസംസ്കാരം മൂലം ലോകസുഖങ്ങള്‍ തേടി അലയുന്നവരായി മാറുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന യുവജനങ്ങള്‍ ലോകത്തിനു പിന്നാലെ പോകരുത്. സഭയുടെയും സമൂഹത്തിന്‍റെയും ഭാവി നിര്‍ണയിക്കുന്നത് യുവത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍ യുവജന സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ നേതൃത്വം വഹിച്ചു. ഡോണ്‍ ബോസ്കോ യുവജന സംഘടനയുടെ പ്രതിനിധി ഫാ. മാര്‍ട്ടിന്‍,ജീസസ് യൂത്ത് കേരള കോ-ഓർഡിനേറ്റര്‍ അഭിലാഷ്, ഫിയാത്ത് മിഷന്‍ ഡയറക്ടര്‍ പോളി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഞ്ചുദിവസം നീണ്ടുനിന്ന മിഷന്‍ കോണ്‍ഗ്രസില്‍ സന്യാസിനികളുടെ കൂട്ടായ്മ, വൈദികരുടെ കൂട്ടായ്മ, ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ (സ്ക്രിപ്ത്തുറ) പങ്കെടുത്തവരുടെ സംഗമം, ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപകരുടെ സംഗമം, പ്രോലൈഫ് കൂട്ടായ്മ, മിഷന്‍ ഇന്ത്യ വണ്‍, തെക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, അന്യഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ പങ്കെടുത്തവരുടെ സംഗമം, വടക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, വിന്‍സന്‍ഷ്യന്‍ ആത്മീയതയുടെ 400ാം വാര്‍ഷികാഘോഷം, പ്രാര്‍ഥനാ സംഗീത നിശ പളുങ്കുകടല്‍ എന്നിവയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വു പകരുന്ന സിനിമകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രതിനിധികള്‍ മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തു.

You must be logged in to post a comment Login