യുവജനപ്രായപരിധി സംബന്ധിച്ച് കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

യുവജനപ്രായപരിധി സംബന്ധിച്ച് കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കൊച്ചി: യുവജനങ്ങളുടെ പ്രായപരിധി സംബന്ധിച്ച് കെസിബിസി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് 15 മുതല്‍ 30 വരെ പ്രായപരിധിയില്‍ പെടുന്നവരെ മാത്രമേ കേരളസഭയില്‍ ഇനി യുവജനങ്ങളെന്ന് വിശേഷിപ്പിക്കുകയുള്ളൂ. 30 വയസ് പൂര്‍ത്തിയാകുന്ന പ്രകാരം ഇവര്‍ക്ക് യുവജനസംഘടനകളിലെ അംഗത്വം നഷ്ടമാകും. ഔദ്യോഗികഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഔദ്യോഗികകാലാവധി തീരുന്നതിന് മുമ്പായി 30 വയസ് പൂര്ത്തിയാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

2017 ഡിസംബര്‍ 5 മുതല്‍ 7 വരെ പിഒസിയില്‍ സമ്മേളിച്ച മെത്രാന്മാരുടെ സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനിച്ച പ്രകാരം സിബിസിഐയുടെയും ഐസിവൈഎം ന്റെയും മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം.

You must be logged in to post a comment Login