യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ പ്രാ​​​രം​​​ഭ​​​രേ​​​ഖ ; പ​​​ഠ​​​ന​​​ശി​​​ബി​​​രം നാളെ

യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ പ്രാ​​​രം​​​ഭ​​​രേ​​​ഖ ; പ​​​ഠ​​​ന​​​ശി​​​ബി​​​രം നാളെ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച യുവജന സിനഡിന്‍റെ പ്രാരംഭരേഖ ആസ്പദമാക്കി എറണാകുളം – അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സുബോധന പാസ്റ്ററൽ സെന്‍റർ പഠനശിബിരം നടത്തും. നാളെ ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന സെമിനാർ സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

മംഗലപ്പുഴ സെമിനാരിയിലെ പ്രഫസർ റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, സംസ്കൃത സർവകലാശാലാ സാമൂഹ്യസേവന വിഭാഗം തലവൻ ഡോ. ജോസ് ആന്‍റണി തുടങ്ങിയവർ പ്രഭാഷണം നടത്തും. പാനൽ ചർച്ചയിൽ ബോബി പോൾ, സെമിച്ചൻ ജോസഫ്, ധനുഷ മേരി, അമല ട്രീസ എന്നിവർ പ്രസംഗിക്കും. അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജോ പൈനാടത്ത് മോഡറേറ്ററാകും.

You must be logged in to post a comment Login